2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

കത്തി





എനിക്ക് ഭാഷയില്ല,ഭാഷ്യമുണ്ട്
എനിക്ക് ദേശമില്ല ,ദേശക്കാരുണ്ട്
എനിക്ക് മിത്രമില്ല ,യെന്നാലും ശത്രുവുണ്ട്
ദയയില്ല,ഹ്യദയംകീറിമുറിക്കും പകയുണ്ട്

ഒന്നുമല്ലാതിരുന്നയെന്ന
എല്ലാമാക്കിത്തീര്ത്തൂനിങ്ങല്
കൊല്ലെനെറയാലയിലെചൂടും,
കോറ്പ്പറേറ്റുകളുടെ ഭീമന്ബറ്ണ്ണറിലെചൂടും തഥൈവ..!

എന്നില്പൂക്കുംസ്നേഹം,
തുടിക്കുന്നകരളിന് വാസന
ഇല്ലെനിക്കൊട്ടുംമമത
നിന്ചുടുകണ്ണീരിന്നുമുന്നില്

ശപിച്ചാലും വെറിക്കില്ലൊരിക്കലും
എന്നിലെക്രൌര്യം തീരുവോളം
നീതുണയില്ലെന്നാലും
ഇരുളിലും കാണും ഞാന് വഴികളൊക്കയും

ഒടുവിലൊരുമഹവിപത്തുപോലെ,
യെന്കരതലം നിന്നെത്തേടിയെത്തും
കഴിയില്ലനിനക്കെന്നില്നിന്നുമകലാന്
മോഹങ്ങല് ബാക്കിവെച്ചുനീയകലുന്നൂ,തനിയെ...

പ്രിയകൂട്ടുകാരാ....!
എന്പറ്ശ്വങ്ങളിലൂടെ കിനിഞ്ഞിറങ്ങുംനിണം,
ഒരിറ്റുകണ്ണീരായി നിനക്ക്,
യാത്രാമംഗളമേകുന്നൂ,മൂകം.

2012 ഒക്‌ടോബർ 24, ബുധനാഴ്‌ച

നീമാത്രം





നൂറ്ജന്മം തപസ്സിരുന്നാലും
നീതന്ന സ്നേഹത്തിന്പകരമാകില്ല
വക്ക്പൊട്ടിയവാക്കും
വളകിലുക്കിയകൈകളും
ഒരോറ്മ്മചിത്രംപോലെ
ഇന്നുമുണ്ട് ഖല്ബിനുള്ളില്
                 
                         പേരറിയില്ലാപൂക്കല്കൊണ്ട്
                         നീതീറ്ത്തപ്രണയത്തിന്കൊട്ടാരം
                         കാലവറ്ഷാശ്രുയേല്ക്കാതെ
                         നീകാത്തുവെച്ചതും  

കടലാസ്തോണിയിലേറിനീ 
പ്രേമത്തിന്കവിതമൂളിയതും
കുയിലതേറ്റ്പാടിയതും
താളമിട്ട്മഴതോരാതെപെയ്യ്തതും

                        ഏല്ലാംതന്ന്നീയെങ്ങ്പോയി
                        എന്കരല്തരാം  
                        എന്ഹ്രദയവുംതരാം 
                        ഒരുവട്ടംകൂടിയെന് മുന്നില് വന്നാല്

നിന്നോറ്മകല്ഞാന്
കാത്തുകൊള്ളാം
                   

ഞാന് നടന്ന വഴി

ഞാന് നടന്ന വഴി( വിദൂരമായ ഓറ്മ്മ ചിത്രം)

2012 ഒക്‌ടോബർ 22, തിങ്കളാഴ്‌ച

വചനം

എന്നെയന്വേഷിച്ച്മലമുകളിലെപറ്ണ്ണശ്ശാലയില്-
തപംചെയ്യേണ്ടതില്ല..,
അറ്റമില്ലാമരുഭൂമിയിലൂടെ അവധൂതനെപോലെ-
അലയേണ്ടതുമില്ല..

പറയിപ്പെറ്റപന്തിരകുലത്തിന്റെ കഥയല്ല..,
നവജനതയുടെ പകയുടെതീനാളം.
പെറ്റുവളറ്ത്തിയവളുടെതലയ്ക്കുമീതെ..,
അഭിമാനത്തിന് വിലപേശല്

സ്നേഹബന്ധമില്ലാപരസ്പരം..,
ഉറ്റവരില്ല..എല്ലാരുമന്നിരെനിക്ക്..,
ഉറ്റചങ്ങാതിയുടെ നെഞ്ഞില്കഠാരകയറ്റിയാലും..,
ഞാന്പാടും പഴയപല്ലവി

എന്നെയന്വേഷിക്കേണ്ടതില്ല..,
എവിടേയുമെന്നകന്മില്ല..,

2012 ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

ബാല്യകാലം

                   ബാല്യകാലം

ര്ദ്ധക്യകാലത്ത്,ജീവിതത്തിലെ ലാഭനഷ്ടംകൂട്ടിക്കിഴിച്ചാല് കിട്ടുന്ന 
വേദനയുള്ള ഒരുസംത്യപ്തിയുണ്ട്.അതാണ് ബാല്യകാലം..!നിറപ്പകിട്ടാറ്ന്ന
തുടക്കജീവിതവും,കാറ്മേഘംമൂടി..,കോടമഞ്ഞ്പുതയ്ച്ചുകിടയ്ക്കുന്ന ഒരു
താഴ്വരപോലെയുള്ള അവസാന കാലവും..,ഈരണ്ട്കാലത്തിനിടയ്ക്കുള്ള
സംഭവബഹുലമായ.,ഒരുതിരശ്ശീലക്ക്ഇരുവശവുംനിന്ന് അരങ്ങാളുന്ന
പാവക്കളിപോലെയുള്ള വറ്ണ്ണാഭമായ ലോകം...
തുടക്കം
എപ്പോഴും അത്അങ്ങനെയാണ്.അവസാനമടുക്കുന്ന നേരത്താണ് ഒന്നിറെ
തുടക്കമെന്ന് നാം കരുതുന്നു.ഒരുവിത്ത് മണ്ണില്ക്കിടന്നു ചീഞ്ഞെളിഞ്ഞു ,
പുതിയൊരു നാന്പ് ഉടലെടുക്കുന്നു .പ്രക്യതിയുടെ നിയമസംഹിതപോലും
അങ്ങനെയാണ്. പ്രകാശ കിരണങ്ങല് എരിഞ്ഞടങ്ങി ഘോരമായ അധകാര
ത്തിലേക്ക്കൂപ്പുകുത്തിയ ഒരുമ്യതശരീരം പോലെയാണ്. ശേഷം, ഉദിച്ചു
വരുന്ന ഒരു പെന്ക്കിരണം, സജീവമായ ഒരുആവാസ പ്രക്യയക്ക് തുടക്കം
കുറിക്കുന്നു.

മിത്തും സത്യവും

ഞാനെന്ന    യാഥാറ്ത്യവും  ജീവിതമെന്ന മിത്തും ഇടകലറ്ന്നു, ഇടയ്ക്ക   ഇണങ്ങിയും ചിലപ്പോഴൊക്കെ കലഹിച്ചും ഒരു പാന്ഥാവിലൂടെയാണെന്നാലും ,ഭൂമിയുടെ അകാധതയിലൂടെ അനേകം വേരുകളായി വളറ്ന്നുവരുന്നു.വേരുകളോരോന്നും വളരുന്നതിനനുസരിച്ച് ഭൂമിയോട് ഒട്ടിപ്പിടിക്കുന്നു, തന്റെ യഥാറ്ഥ ദേഹത്തെ കരുത്താറ്ജ്ജിക്കാന്

(തുടരും)



                                                                                                                                                                                                                                          



2012 ഒക്‌ടോബർ 17, ബുധനാഴ്‌ച