ബാല്യകാലം
വാര്‍ദ്ധക്യകാലത്ത്,ജീവിതത്തിലെ ലാഭനഷ്ടംകൂട്ടിക്കിഴിച്ചാല് കിട്ടുന്ന
വേദനയുള്ള ഒരുസംത്യപ്തിയുണ്ട്.അതാണ് ബാല്യകാലം..!നിറപ്പകിട്ടാറ്ന്ന
തുടക്കജീവിതവും,കാറ്മേഘംമൂടി..,കോടമഞ്ഞ്പുതയ്ച്ചുകിടയ്ക്കുന്ന ഒരു
താഴ്വരപോലെയുള്ള അവസാന കാലവും..,ഈരണ്ട്കാലത്തിനിടയ്ക്കുള്ള
സംഭവബഹുലമായ.,ഒരുതിരശ്ശീലക്ക്ഇരുവശവുംനിന്ന് അരങ്ങാളുന്ന
പാവക്കളിപോലെയുള്ള വറ്ണ്ണാഭമായ ലോകം...
തുടക്കം
എപ്പോഴും അത്അങ്ങനെയാണ്.അവസാനമടുക്കുന്ന നേരത്താണ് ഒന്നിറെ
തുടക്കമെന്ന് നാം കരുതുന്നു.ഒരുവിത്ത് മണ്ണില്ക്കിടന്നു ചീഞ്ഞെളിഞ്ഞു ,
പുതിയൊരു നാന്പ് ഉടലെടുക്കുന്നു .പ്രക്യതിയുടെ നിയമസംഹിതപോലും
അങ്ങനെയാണ്. പ്രകാശ കിരണങ്ങല് എരിഞ്ഞടങ്ങി ഘോരമായ അധകാര
ത്തിലേക്ക്കൂപ്പുകുത്തിയ ഒരുമ്യതശരീരം പോലെയാണ്. ശേഷം, ഉദിച്ചു
വരുന്ന ഒരു പെന്ക്കിരണം, സജീവമായ ഒരുആവാസ പ്രക്യയക്ക് തുടക്കം
കുറിക്കുന്നു.
ഞാനെന്ന യാഥാറ്ത്യവും ജീവിതമെന്ന മിത്തും ഇടകലറ്ന്നു, ഇടയ്ക്ക ഇണങ്ങിയും ചിലപ്പോഴൊക്കെ കലഹിച്ചും ഒരു പാന്ഥാവിലൂടെയാണെന്നാലും ,ഭൂമിയുടെ അകാധതയിലൂടെ അനേകം വേരുകളായി വളറ്ന്നുവരുന്നു.വേരുകളോരോന്നും വളരുന്നതിനനുസരിച്ച് ഭൂമിയോട് ഒട്ടിപ്പിടിക്കുന്നു, തന്റെ യഥാറ്ഥ ദേഹത്തെ കരുത്താറ്ജ്ജിക്കാന്
(തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ