എല്ലാമുള്ളിലൊതുക്കി,
സ്വയമുരുകിത്തീരുന്നൊരീ-
മെഴുകുതിരിപോല്ജീവിതം !
കണ്ണീരിന് നനവിനുപ്പുരസമില്ല,
ചുടുവിയര്പ്പിനോ,മൊരായിരമാശകളുടെ-
രൂക്ഷഗന്ധവുമില്ല .
സമയമാകാലചക്രമുരുളും,
പിന്നെയുമൊരുപുലരിക്ക് വേണ്ടി
നിരാശകല്കുത്തിക്കുറിച്ചു-
പാനംചെയ്യും ശയനത്തിനുമുന്പ് .
ഓട്ടത്തിന്നവസാനമില്ല,
വീഴുന്നത് വരെ
ഓടണം,മാശകളെമുറുകെപിടിച്ച്,
മറ്റുള്ളവര്ക്ക്തുണയേകി
അവകാശമില്ലപെറ്റുവീണ-
മണ്ണിനുമീതെ,
കാലംതെറ്റിപ്പെയ്യുന്നൊരീ-
മഴപോലെ..!
ആശകല്ബാക്കിയാക്കി
യാത്രപറഞ്ഞീടെണം,
മടക്കമില്ലാതൊരു
യാത്രയ്ക്കുവേണ്ടി...!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ