2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

കത്തി





എനിക്ക് ഭാഷയില്ല,ഭാഷ്യമുണ്ട്
എനിക്ക് ദേശമില്ല ,ദേശക്കാരുണ്ട്
എനിക്ക് മിത്രമില്ല ,യെന്നാലും ശത്രുവുണ്ട്
ദയയില്ല,ഹ്യദയംകീറിമുറിക്കും പകയുണ്ട്

ഒന്നുമല്ലാതിരുന്നയെന്ന
എല്ലാമാക്കിത്തീര്ത്തൂനിങ്ങല്
കൊല്ലെനെറയാലയിലെചൂടും,
കോറ്പ്പറേറ്റുകളുടെ ഭീമന്ബറ്ണ്ണറിലെചൂടും തഥൈവ..!

എന്നില്പൂക്കുംസ്നേഹം,
തുടിക്കുന്നകരളിന് വാസന
ഇല്ലെനിക്കൊട്ടുംമമത
നിന്ചുടുകണ്ണീരിന്നുമുന്നില്

ശപിച്ചാലും വെറിക്കില്ലൊരിക്കലും
എന്നിലെക്രൌര്യം തീരുവോളം
നീതുണയില്ലെന്നാലും
ഇരുളിലും കാണും ഞാന് വഴികളൊക്കയും

ഒടുവിലൊരുമഹവിപത്തുപോലെ,
യെന്കരതലം നിന്നെത്തേടിയെത്തും
കഴിയില്ലനിനക്കെന്നില്നിന്നുമകലാന്
മോഹങ്ങല് ബാക്കിവെച്ചുനീയകലുന്നൂ,തനിയെ...

പ്രിയകൂട്ടുകാരാ....!
എന്പറ്ശ്വങ്ങളിലൂടെ കിനിഞ്ഞിറങ്ങുംനിണം,
ഒരിറ്റുകണ്ണീരായി നിനക്ക്,
യാത്രാമംഗളമേകുന്നൂ,മൂകം.

1 അഭിപ്രായം:

  1. അജ്ഞാതന്‍2012 നവംബർ 6, 3:20 PM-ന്

    നവ സമൂഹത്തിന്റെ നേര്ക്കുപിടിച്ച മൂര്ച്ചയുള്ള വാക്കുകല് .അസുരകാലത്തിന്റെ നാറിയ സാംസ്കാരികത.

    മറുപടിഇല്ലാതാക്കൂ